ഒറ്റപ്പാലം: അഭിനയിക്കാനും കാര്യങ്ങൾ കാണാതെ പഠിക്കാനുള്ള കഴിവും കൊണ്ട് അതിശയപ്പെടുത്തുകയാണ് ഒറ്റപ്പാലം വേങ്ങശ്ശേരി സ്വദേശിയായ അൻവിൻ. മുഖ്യമന്ത്രി പിണറായി വിജയനും ജോർജ് സാറുമൊക്കെ ഈ കൊച്ചുമിടുക്കൻ്റെ ലിസ്റ്റിലുണ്ട്.
പല രൂപത്തിലും ഭാവത്തിലും ഉള്ള ഈ വീഡിയോ കണ്ടവരൊക്കെ അതിശയപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീഡിയോ ചെയ്തതോടുകൂടിയാണ് അൻവിൻ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. മാതാപിതാക്കളായ വിനോദും അമ്പിളിയും എല്ലാ കാര്യങ്ങൾക്കും സപ്പോർട്ട് ആയി കൂടെയുണ്ട്. അച്ഛൻ വിനോദാണ് അൻവിനെ കാര്യങ്ങൾ പഠിപ്പിക്കുന്നത്.