പിണറായി തന്നെ ക്യാപ്റ്റൻ; പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം

സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി തീരുമാനം അറിയിച്ചു.
പിണറായി തന്നെ ക്യാപ്റ്റൻ; പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിണറായി വിജയൻ തന്നെ നയിക്കും. ഡൽഹിയിൽ വച്ച് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനമായത്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബിയാണ് തീരുമാനം അറിയിച്ചത്. കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയൻ ആണെന്ന് എം. എ. ബേബി നേരത്തെ പറഞ്ഞിരുന്നു.

പിണറായി തന്നെ ക്യാപ്റ്റൻ; പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം
പിണറായി വിജയൻ തന്നെ നയിക്കും; ന്യൂസ് മലയാളം വാർത്ത സ്ഥിരീകരിച്ച് എം.വി. ഗോവിന്ദൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. പിണറായി വിജയൻ്റെ നേതൃത്വത്തിൽ തന്നെയാണ് എൽഡിഎഫ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും പാർട്ടി സംസ്ഥാന സെക്രട്ടറി അറിയിച്ചിരുന്നു.

പിണറായി തന്നെ ക്യാപ്റ്റൻ; പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം
പിണറായി തന്നെ ഇടതുപക്ഷത്തിൻ്റെ ക്യാപ്റ്റൻ: എം.എ. ബേബി
News Malayalam 24x7
newsmalayalam.com