പഴയനിലയിൽ നിന്ന് എൽഡിഎഫ് മുന്നോട്ടുപോയി; യുഡിഎഫ് സര്‍ക്കാരിന്റേത് കെടുകാര്യസ്ഥത മാത്രമല്ല, പിന്നില്‍ അജണ്ടയുമുണ്ട്: പിണറായി വിജയന്‍

എൽഡിഎഫ് അധികാരത്തിലുള്ളപ്പോൾ ലോഡ്‌ഷെഡ്ഡിങ് ഇല്ലാതാകുന്നു. യുഡിഎഫ് ഭരണത്തില്‍ തിരിച്ചുവരുന്നു, സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കാരണം
പഴയനിലയിൽ നിന്ന് എൽഡിഎഫ് മുന്നോട്ടുപോയി; യുഡിഎഫ് സര്‍ക്കാരിന്റേത് കെടുകാര്യസ്ഥത മാത്രമല്ല, പിന്നില്‍ അജണ്ടയുമുണ്ട്: പിണറായി വിജയന്‍
Published on: 
Updated on: 

ഒരു തെരഞ്ഞെടുപ്പ് തോൽവി കൊണ്ട് നിരാശയിലാണ്ടു പോകുന്ന പതിവ് സിപിഐഎമ്മിന് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിപുലീകൃത കമ്മിറ്റി തീരുമാനിക്കുന്ന ഘട്ടത്തിലെ സാഹചര്യമല്ല ഇപ്പോൾ. വലതുപക്ഷ ശക്തികൾക്കു തന്നെ അത് ഇന്നലെ അംഗീകരിക്കേണ്ടി വന്നു. പഴയനിലയിൽ നിന്ന് എൽഡിഎഫ് മുന്നോട്ടുപോയെന്ന്, എതിർക്കുന്നവർ പോലും സമ്മതിച്ചു. വലതുപക്ഷ പ്രതീക്ഷകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഐഎം തിരുവനന്തപുരം ജില്ലാ വിപുലീകൃത കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐഎം ജനറൽ സെക്രട്ടറിയെ അടക്കം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായ പ്രതിഷേധത്തിന് നേരെയായിരുന്നു പെലീസ് നടപടി. ഗ്യാനേഷ് കുമാറിനെ രക്ഷിച്ചു കളയാം എന്നാണ് മോദിയും അമിത് ഷായും ആഗ്രഹിക്കുന്നത്. രാജ്യമാകെ ഗ്യാനേഷ് കുമാറിനെതിരെ അണിനിരക്കുകയാണ്. ആരു വിചാരിച്ചാലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ്.

പഴയനിലയിൽ നിന്ന് എൽഡിഎഫ് മുന്നോട്ടുപോയി; യുഡിഎഫ് സര്‍ക്കാരിന്റേത് കെടുകാര്യസ്ഥത മാത്രമല്ല, പിന്നില്‍ അജണ്ടയുമുണ്ട്: പിണറായി വിജയന്‍
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: എന്തുകൊണ്ട് തിളക്കം നഷ്ടപ്പെട്ടു? യുഡിഎഫ് ആത്മപരിശോധന നടത്തണം; വിമര്‍ശിച്ച് സമസ്ത

ഇവിടെ പരിപാടി തുടങ്ങുമ്പോൾ വൈദ്യുതി പോയി. വൈദ്യുതി പോകുന്നത് ഇപ്പോൾ കേരളത്തിൽ പുതുമയല്ല. എൽഡിഎഫ് അധികാരത്തിൽ ഉള്ളപ്പോൾ ലോഡ്‌ഷെഡ്ഡിങ് ഇല്ലാതാകുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലോഡ് ഷെഡ്ഡിങ് തിരിച്ചുവരുന്നു. അതിനു കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. കാര്യങ്ങൾ നേരാംവണ്ണം ആസൂത്രണം ചെയ്യാത്തതിന്റ കുറവാണ്.

ഇത് കെടുകാര്യസ്ഥത മാത്രമല്ല, പിന്നിൽ അജണ്ടയുമുണ്ട്. വൈദ്യുതി മേഖലയെ ശരിയാവണ്ണം കൊണ്ടുനടക്കാൻ കെഎസ്ഇബിക്ക് കഴിയില്ലെന്ന പ്രതീതി സൃഷ്ടിക്കുന്നു. ആ പ്രതീതിയിലൂടെ സ്വകാര്യ മേഖലയെ കൊണ്ടുവരാനാണ് നീക്കം. അദാനി, റിലയൻസ്, ടാറ്റ ഉള്‍പ്പെടെ കുത്തകകളെ ഇങ്ങോട്ടേക്ക് കൊണ്ടുവരാനാണ് നീക്കം. നാലുമാസം കൊണ്ട് എല്ലാ മേഖലകളും പിടിപ്പുകേടിന്റെ കേന്ദ്രമാക്കി യുഡിഎഫ് സർക്കാർ മാറ്റി. അനായാസം മുന്നോട്ടു പോകാമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അത് തിരുത്തിക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

വി.ഡി. സതീശന്‍, പിണറായി വിജയന്‍
വി.ഡി. സതീശന്‍, പിണറായി വിജയന്‍
പിണറായി വിജയന്‍
പിണറായി വിജയന്‍, വി. ശിവന്‍കുട്ടി
News Malayalam 24x7
newsmalayalam.com