"നാട് ഒന്നാകെ സമരം ഇരിക്കുന്ന വിദ്യാർഥികൾക്കൊപ്പം"; സമര പന്തലിലെത്തി പിണറായി വിജയൻ

നാടാകെ സമരം ഇരിക്കുന്ന വിദ്യാർഥികൾക്കൊപ്പമാണെന്നും, എന്തിനാണ് സമരം എന്ന് എല്ലാവർക്കും അറിയാമെന്നും പിണറായി വിജയൻ.
"നാട് ഒന്നാകെ സമരം ഇരിക്കുന്ന വിദ്യാർഥികൾക്കൊപ്പം"; സമര പന്തലിലെത്തി പിണറായി വിജയൻ
Published on: 
Updated on: 

കൊച്ചി: കാലടിയിലെ സമര വേദിയിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നാടാകെ സമരം ഇരിക്കുന്ന വിദ്യാർഥികൾക്കൊപ്പമാണെന്നും, എന്തിനാണ് സമരം എന്ന് എല്ലാവർക്കും അറിയാമെന്നും പിണറായി പറഞ്ഞു. നാടകം നടന്ന ദിവസമോ അടുത്ത ദിവസമോ പരാതി ഇല്ലെന്നും, പിന്നീട് വ്യക്തമായ അജണ്ടയോടെ വി.സി പരാതി നൽകുകയാണ് ഉണ്ടായത്. പരാതിക്ക് പിന്നിൽ ഗവർണറായിരുന്ന ആർലേക്കറും വി.സിയും തമ്മിൽ നടത്തിയ ഗൂഢാലോചന ആണെന്നും ആർലേക്കർ ഗണവേഷം ധരിച്ചില്ലെന്നേ ഉള്ളൂ എന്നും പിണറായി വിമർശിച്ചു.

കുട്ടികളെ സസ്‌പെൻഷനിൽ നിർത്തി ഭാവി നശിപ്പിക്കാം എന്ന വ്യാമോഹം വേണ്ട. ഇത് തിരുത്തേണ്ടി വരുമെന്നും, തിരുത്തുന്നത് വരെ സമരം തുടരുമെന്നും പിണറായി വ്യക്തമാക്കി. വിദ്യാർഥി സമരത്തോട് സ്വീകരിക്കേണ്ട നിലപാടല്ല കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും പിണറായി ചൂണ്ടിക്കാട്ടി.