പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്ത നിയുക്ത എംഎല്‍എമാരായ പി.കെ. ഫിറോസിനും ഫാത്തിമ തഹ്‌ലിയയ്ക്കും സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമര്‍ശനം. പിണറായി സർക്കാരിനെതിരെ സമരം ചെയ്തതിൻ്റെ പേരിലുള്ള കേസിൻ്റെ ഭാഗമായി വഞ്ചിയൂർ കോടതിയിൽ ഹാജരായപ്പോഴാണ് ചിത്രം എടുത്തതെന്നാണ് പോസ്റ്റ് പങ്കുവച്ചു കൊണ്ട് പി.കെ. ഫിറോസ് കുറിച്ചത്.
"പിണറായി സർക്കാറിനെതിരെ സമരം ചെയ്തതിൻ്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരായി. പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വിഷ്‌ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തെഹലിയ ഉൾപ്പടെ യുഡിഎസ്എഫിൻ്റെ സഹപ്രവർത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വർഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവർത്തകർക്ക് കള്ളക്കേസുകളിൽ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം.", പി.കെ. ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിട്ട് മിനിട്ടുകൾക്കകം തന്നെ നിരവധി പ്രൊഫൈലുകളിൽ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പ്രിയ സുഹൃത്ത് മാങ്കൂട്ടത്തിലിനെ മാക്സിമം നമുക്ക് വെളുപ്പിച്ചെടുക്കണം, പ്രിയ സുഹൃത്തിനെ ഒരു സൈഡിൽ മാറ്റി നിർത്ത് അണ്ണാ..അവൻ്റെ കേസ് എന്താണെന്ന് അറിയില്ലേ, ഉയ്യൻ്റെ മോനെ. പ്രിയ സുഹൃത്തിനെ കുറച്ച് മാറ്റി നിർത്ത്...തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് ലഭിച്ചത്.
കൂടാതെ എംഎൽഎയായതിന് ശേഷം ആദ്യമായി പി. കെ. ഫിറോസ് “MLA” യേകാണുകയാണ്, എന്ന് പറഞ്ഞുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ റീലും പങ്കുവച്ചിരുന്നു. കേസിൽ പെട്ടില്ലായിരുന്നെങ്കിൽ ഈ നിയമസഭയിൽ സാഹിബിൻ്റെ കൂടെ 102'ൽ ഉണ്ടായേനെ...,നിയമ സഭയിൽ നിങ്ങള് കൂടി ഉണ്ടായിരുന്നെങ്കിൽ...., ഇനി എന്ന നിങ്ങളുടെ തിരിച്ചു വരവ് കോൺഗ്രസ്സിലേക്ക്, തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആളുകൾ കമൻ്റുളായി പങ്കുവച്ചിരുന്നു.