"എനിക്കെതിരെ ശബ്‌ദിച്ചാൽ കയ്യും കാലും വെട്ടിക്കളയും"; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് പി.കെ. ശശിയുടെ ഭീഷണി സന്ദേശം

അതിനുള്ള ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട്, കരുതിയിരുന്നോ എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
പി.കെ. ശശി
പി.കെ. ശശിSource: Screengrab
Published on: 
Updated on: 

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പി.കെ. ശശി ഭീഷണിപ്പെടുത്തിയെന്ന് പരാതി. നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠ‌നെയാണ് പി.കെ. ശശി ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തനിക്കെതിരെ ശബ്ദിച്ചാൽ കണ്ണ് അടിച്ചു പൊട്ടിക്കുമെന്നും കയ്യും കാലും വെട്ടിക്കളയും എന്നുമാണ് ഭീഷണിപ്പെടുത്തിയത്. അതിനുള്ള ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട്, കരുതിയിരുന്നോ എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

പി.കെ. ശശി
സെൽ ബ്രോഡ്‌കാസ്റ്റ് സേവനം നിർത്തിവച്ച് കേന്ദ്രസർക്കാർ; കാരണം അറിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി

അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ. ശശിയെ സിപിഐഎം നായാടിപ്പാറ ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയിരുന്നത്. തെരഞ്ഞെടുപ്പിൽ ശശിയുടെ വീടുൾപ്പെടുന്ന നായാടിപ്പാറ ബ്രാഞ്ചിൽ വോട്ടു കുറഞ്ഞിരുന്നു. ഇതാണ് ഭീഷണിക്ക് കാരണമെന്നാണ് സൂചന. ഭീഷണിയെ തുടർന്ന് മണികണ്ഠൻ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി നാട്ടുകൽ പൊലീസ് തുടങ്ങിയവർക്ക് പരാതി നൽകി.

Related Stories

News Malayalam 24x7
newsmalayalam.com