ഒറ്റപ്പാലത്ത് വിസ്മയമാകാൻ പി.കെ. ശശി? സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം; വാർത്തകൾ തള്ളി പി.കെ. ശശി

വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ പ്രഖ്യാപനം നടത്താനാണ് നീക്കം...
പി.കെ. ശശി
പി.കെ. ശശിSource: Screengrab
Published on
Updated on

പാലക്കാട്: സിപിഐഎം നേതാവ് പി.കെ. ശശിയെ ഒറ്റപ്പാലത്ത് സ്ഥാനാർഥിയാക്കി വിസ്മയിപ്പിക്കാൻ കോൺഗ്രസ് നീക്കം. കോൺഗ്രസ് എംപിയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ച പൂർത്തിയായി. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ പ്രഖ്യാപനം നടത്താനാണ് നീക്കം. പി.കെ. ശശിയുടെ നാടായതിനാൽ തന്നെ ഒറ്റപ്പാലത്ത് ശശിക്ക് ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നീക്കം.

പി.കെ. ശശി
"വിശാല കാഴ്ചപ്പാടിൽ പറഞ്ഞ സച്ചിദാനന്ദൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു"; സിപിഐഎം ജില്ലാ സെക്രട്ടറി

എന്നാൽ പി.കെ. ശശി വാർത്തകൾ പൂർണമായി നിഷേധിച്ചു. ചർച്ചകൾ നടന്നിട്ടില്ലെന്നും സതീശൻ പാലക്കാട് എത്തുമ്പോൾ ഒന്നും സംഭവിക്കില്ലെന്നും പി.കെ. ശശി ന്യൂസ് മലയാളത്തോട് പറഞ്ഞു. താൻ പാർട്ടി മെമ്പറും സിഐടിയു നേതാവുമാണ്. ഒരു തരത്തിലും കോൺഗ്രസിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ശശി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com