"മനസാവാചാ അറിയാത്ത കാര്യങ്ങളിൽ പോലും കുപ്രചരണങ്ങൾ കേട്ട് തഴമ്പിച്ച ചെവികളാണ് എൻ്റേത്"; ഫേസ്ബുക്ക് പോസ്റ്റുമായി പി.കെ. ശ്രീമതി

പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് എല്ലാവർക്കും അറിയാമെന്നും ശ്രീമതി കുറിച്ചു.
P.K.Sreemathi Teacher
Published on
Updated on

കണ്ണൂർ: സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സിപിഐഎം നേതാവ് പി.കെ. ശ്രീമതി. കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ച് നീചമായ ആക്രമണങ്ങൾ നടത്തുന്നവർക്ക് മനസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിൽ ആയിക്കോളൂ എന്ന് ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

“തീവ്രത “എന്ന വാക്ക് റിപ്പോർട്ടിലില്ല. സംസാരിച്ചിട്ടുമില്ല അതുമായിബന്ധപ്പെട്ട് ഒരിക്കൽ പോലും ഞാൻ ആരോടും പ്രതികരിച്ചിട്ടുമില്ല. കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണം എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നവർക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിൽ ആയിക്കോളൂ.

ഈ വൃത്തി കേടുകൾ എഴുതിവിടുന്നവരുടെ പ്രായത്തിലുള്ള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കിക്കാൻ ഞാൻ കുറച്ച് വിഷമിക്കേണ്ടിവരും എന്നേ ഉള്ളു മനസാവാചാ അറിയാത്ത കാര്യങ്ങളിൽ പോലും എനിക്കെതിരെ കുപ്രചരണംനടത്തിയത് കേട്ട് തഴമ്പിച്ച ചെവികളാണ് എൻ്റേത്. പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് എല്ലാവർക്കും അറിയാം. അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കനത്ത ശിക്ഷകിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com