കോഴിക്കോട്: നടുവണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിൻ്റെ മർദനം. വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിക്കാണ് ക്രൂരമായ മർദനമേറ്റത്.
നടുവണ്ണൂർ വാകയാട് ഹയർസെക്കൻഡറി സ്കൂളിലെ സീനിയർ വിദ്യാർഥികളാണ് പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചത്. വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. അഞ്ചിലധികം വിദ്യാർഥികളുടെ സംഘമാണ് ജൂനിയർ വിദ്യാർഥികളെ മർദനത്തിന് ഇരയാക്കിയതെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
മർദനത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സ്കൂൾ പ്രിൻസിപ്പാളിന് പരാതി നൽകിയത്. പിന്നാലെ സ്കൂൾ അധികൃതർ വിവരം പൊലീസിന് കൈമാറുകയായിരുന്നു.