സിഗരറ്റ് എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു, 'ഇവിടുത്തെ ആളല്ലെന്ന' മറുപടിയില്‍ പ്രകോപനം; കാക്കനാട് പ്ലസ് ടു വിദ്യാര്‍ഥിക്ക് മര്‍ദനം

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു സംഭവം. കടയില്‍ ജ്യൂസ് കുടിക്കാനത്തിയതായിരുന്നു വിദ്യാര്‍ഥി.
സിഗരറ്റ് എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു, 'ഇവിടുത്തെ ആളല്ലെന്ന' മറുപടിയില്‍ പ്രകോപനം; കാക്കനാട് പ്ലസ് ടു വിദ്യാര്‍ഥിക്ക് മര്‍ദനം
Published on

എറണാകുളം: കാക്കനാട് ചിറ്റേത്തുകരയില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ അക്രമണം. കാക്കനാട് ചിറ്റര സ്വദേശി അജിന്‍ ലത്തീഫ് എന്ന പ്ലസ് ടു വിദ്യാര്‍ഥിക്കാണ് ക്രൂരമായ മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു സംഭവം. കടയില്‍ ജ്യൂസ് കുടിക്കാനത്തിയതായിരുന്നു വിദ്യാര്‍ഥി. പിന്നാലെ കാറിലെത്തിയ സംഘം കടയില്‍ നിന്നും സിഗരറ്റ് എടുത്ത് നല്‍കാന്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു.

സിഗരറ്റ് എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു, 'ഇവിടുത്തെ ആളല്ലെന്ന' മറുപടിയില്‍ പ്രകോപനം; കാക്കനാട് പ്ലസ് ടു വിദ്യാര്‍ഥിക്ക് മര്‍ദനം
ഡോ. ഹാരിസിന്റെ ആവശ്യം വെളിച്ചം കാണുന്നു; തിരു. മെഡിക്കല്‍ കോളേജില്‍ മൂത്രാശയ കല്ല് പൊട്ടിക്കുന്ന ഉപകരണത്തിന് രണ്ട് കോടിയുടെ അനുമതി

താന്‍ ഇവിടുത്തുകാരനല്ലെന്ന് മറുപടി പറഞ്ഞതാണ് കാറിലെത്തിയ സംഘത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ കാക്കനാട് സഹകരണ ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com