"തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം കൂടുതൽ ഉണ്ടാകും"; ജയന്തി രാജൻ്റെ സ്ഥാനാർഥിത്വം തള്ളാതെ പിഎംഎ സലാം

മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജനടക്കമുള്ളവർ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു...
പിഎംഎ സലാം
പിഎംഎ സലാംSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ജയന്തി രാജൻ്റെ സ്ഥാനാർഥിത്വം തള്ളാതെ മുസ്ലീം ലീഗ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം കൂടുതൽ ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം പാർട്ടി ഇക്കാര്യം ശ്രദ്ധിച്ചിരുന്നു എന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജനടക്കമുള്ളവർ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജയന്തി രാജനും സുഹറ മമ്പാടും സ്ഥാനാര്‍ഥികളായേക്കും. ലീഗിന്റ മതേതരത്വം ഉയര്‍ത്തിക്കാട്ടുന്നത് ലക്ഷ്യമിട്ടാണ് ഇതര സമുദായ അംഗമായ ജയന്തി രാജനെ സ്ഥാനാര്‍ഥിയാക്കുന്നത്. ജയന്തി രാജന്‍ കളമശേരിയിലും, സുഹറ മമ്പാട് തിരൂരങ്ങാടിയിലും മത്സരിക്കാനാണ് സാധ്യതയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

പിഎംഎ സലാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍? ജയന്തി രാജനും സുഹറ മമ്പാടും മത്സരിച്ചേക്കും

പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ജയന്തി രാജന്‍ ലീഗ് അഖിലേന്ത്യ സെക്രട്ടറിയും സുഹറ മമ്പാട് വനിത ലീഗ് സംസ്ഥാന പ്രസിഡന്റുമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com