മത സംഘടനകളുടെ അഭിപ്രായങ്ങളില്‍ ഇടപെടാന്‍ ഞാന്‍ ആളല്ല, വെല്‍ഫെയര്‍ പാര്‍ട്ടി മതരാഷ്ട്ര വാദം പറഞ്ഞതായി അറിവില്ല: പിഎംഎ സലാം

''ചിലയിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫ് സഹായിക്കുന്നുണ്ട്''
മത സംഘടനകളുടെ അഭിപ്രായങ്ങളില്‍ ഇടപെടാന്‍ ഞാന്‍ ആളല്ല, വെല്‍ഫെയര്‍ പാര്‍ട്ടി മതരാഷ്ട്ര വാദം പറഞ്ഞതായി അറിവില്ല: പിഎംഎ സലാം
Published on
Updated on

കൊച്ചി: മതസംഘടനകളുമായി ഏറ്റുമുട്ടാന്‍ മുസ്ലീം ലീഗോ യുഡിഎഫോ തയ്യാറല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ന്യൂസ് മലയാളത്തോട്. മതസംഘടനകളുടെ വിമര്‍ശനങ്ങളെ ക്രിയാത്മകമായി തന്നെ കാണുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യുഡിഎഫ് അംഗത്വം നല്‍കണോ എന്ന ചര്‍ച്ചയേ ഉണ്ടായിട്ടില്ലെന്നും പിഎംഎ സലാം ലീഡേഴ്‌സ് മോണിങ്ങില്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടി ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണ്. ആ പാര്‍ട്ടി ഒരു കാലത്തും മതരാഷ്ട്ര വാദം ഉന്നയിച്ചതായി അറിയില്ലെന്നും പിഎംഎ സലാം പറഞ്ഞു.

മത സംഘടനകളുടെ അഭിപ്രായങ്ങളില്‍ ഇടപെടാന്‍ ഞാന്‍ ആളല്ല, വെല്‍ഫെയര്‍ പാര്‍ട്ടി മതരാഷ്ട്ര വാദം പറഞ്ഞതായി അറിവില്ല: പിഎംഎ സലാം
മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിച്ചേക്കും; തീരുമാനം ഭൂനികുതി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ

ചിലയിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫ് സഹായിക്കുന്നുണ്ട്. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണി ബന്ധമില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത തന്നെ രംഗത്തെത്തുന്നതിനിടെയാണ് വിമര്‍ശനങ്ങള്‍ തള്ളി ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുടരുന്നത്. അതുകൊണ്ട് ഒരു തരത്തിലും അവരുമായി സഖ്യമുണ്ടാക്കരുതെന്ന് കഴിഞ്ഞ ദിവസം സമസ്ത കേന്ദ്ര മുഷവറ അംഗം ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്.

മത സംഘടനകളുടെ അഭിപ്രായങ്ങളില്‍ ഇടപെടാന്‍ ഞാന്‍ ആളല്ല, വെല്‍ഫെയര്‍ പാര്‍ട്ടി മതരാഷ്ട്ര വാദം പറഞ്ഞതായി അറിവില്ല: പിഎംഎ സലാം
ശ്രീകോവിലില്‍ നിന്ന് എടുത്തുമാറ്റിയത് നാല് ഉരുപ്പടികള്‍ മാത്രം; കണ്ടെത്തൽ എസ്ഐടി പരിശോധനയിൽ

ജമാഅത്തെ ഇസ്ലാമി ഉണ്ടായ കാലം മുതല്‍ സമസ്ത എതിര്‍ക്കുന്ന സംഘടനയാണ്. മത നിയമത്തില്‍ ഭേദഗതി വരുത്തിയ സംഘടനയാണ് അവരുടേത്. രാഷ്ട്രീയത്തിലെ അവരുടെ ഇടപെടല്‍ രാഷ്ട്രീയക്കാര്‍ കൈകാര്യം ചെയ്യട്ടെയെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. ജമാഅത്തെയൊക്കെ കൂട്ടുപിടിച്ചാല്‍ അവര്‍ അടുക്കളയില്‍ കയറി ഫിത്ത്ന ഉണ്ടാക്കുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു.

ഇതിനിടെ ജമാഅത്തെ ഇസ്ലാമിയോടുള്ള മുന്‍ നിലപാടും ചര്‍ച്ചയാകുന്നു. സമസ്ത അനുകൂലികളായുള്ള കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ മുന്‍ നിലപാടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നേരത്തെ ജമാഅത്തെ ഇസ്ലാമിയെ തള്ളിക്കൊണ്ടുള്ള നിലപാട് പറഞ്ഞവര്‍ ഇപ്പോള്‍ യുഡിഎഫുമായി ധാരണയുണ്ടാക്കുന്നതില്‍ എതിര്‍ക്കുന്നില്ലെന്നതാണ് ചര്‍ച്ചയ്ക്ക് കാരണമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com