പത്തനംതിട്ട: പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തിയതിനാണ് സസ്പെൻഷൻ. ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.
പൊലീസ് അസോസിയേഷൻ തയ്യാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയതിനാണ് തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരൻ പുഷ്പ ദാസിനെ നിഷാന്ത് ഭീഷണിപ്പെടുത്തിയത്. ഇതിൻ്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.