കൂടരഞ്ഞിയിൽ മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിക്ക് പൊലീസ് മർദനം; വ്യാജ പരാതിയെന്ന് മറ്റ് തൊഴിലാളികൾ

പരാതി നൽകിയ വീട്ടുടമ സജി തൊഴിലാളിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് മറ്റ് തൊഴിലാളികൾ
മൊമിനുൽ ഇസ്‌ലാം
മൊമിനുൽ ഇസ്‌ലാംSource: News Malayalam 24x7
Published on
Updated on

കോഴിക്കോട്: കൂടരഞ്ഞിയിൽ അഥിതി തൊഴിലാളിയെ പൊലീസ് മർദിച്ചതായി പരാതി. മാല മോഷണം ആരോപിച്ച് അസം സ്വദേശി മൊമിനുൽ ഇസ്‌ലാമിനെ മർദിച്ചുവെന്നാണ് പരാതി. കൂടരഞ്ഞി സ്വദേശി സജി മഴുവഞ്ചേരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ മർദിച്ചത്.

അതേസമയം, അതിഥി തൊഴിലാളിക്കെതിരെ സജി മഴുവഞ്ചേരി നൽകിയത് വ്യാജ പരാതിയെന്ന് മറ്റ് തൊഴിലാളികൾ ആരോപിച്ചു. അതിഥി തൊഴിലാളിക്കെതിരെ നൽകിയത് വ്യാജ പരാതിയാണ്. പരാതി നൽകിയ വീട്ടുടമ സജി തൊഴിലാളിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തി. ഇത് പുറത്ത് വരാതിരിക്കാനാണ് മോഷണക്കുറ്റം ആരോപിച്ചതെന്നും അവർ പറഞ്ഞു. സംഭവത്തിൽ പൊലീസിനും ഗുരുതര വീഴ്ചയുള്ളതായി ഇവർ പറഞ്ഞു.

News Malayalam 24x7
newsmalayalam.com