കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ബാലുശേരി പൊലീസ് കേസെടുത്തു. തൃക്കുറ്റിശേരിയിൽ പൊതു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള എഐ വീഡിയോ പങ്കുവച്ചത്. തൃക്കുറ്റിശ്ശേരി സ്വദേശി നിജിനെതിരെയാണ് കേസെടുത്തത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിച്ച പാരഡി ഗാനം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ എഐ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. പോറ്റിയെ കേറ്റിയെ എന്ന ഗാനത്തോടെ പോറ്റിക്കൊപ്പം മുഖ്യമന്ത്രി ശബരിമലയിൽ നിൽക്കുന്ന എഐ വീഡിയോയാണ് ഗ്രൂപ്പിൽ പങ്കുവച്ചത്. സിപിഐഎം തൃക്കുറ്റിശേരി ബ്രാഞ്ച് സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.