ബർത്തിന് മുകളിലെ പെട്ടികൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെ നാടകീയമായി പിടികൂടി പൊലീസ്; അറസ്റ്റിലായത് മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ

വയനാട് കമ്പളക്കാട് സ്വദേശി ബാബു എന്ന തുളസീധരനാണ് പിടിയിലായത്.
Police dramatically apprehended the accused, who was hiding among the bags above the berth
ബർത്തിന് മുകളിലെ പെട്ടികൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെ നാടകീയമായി പിടികൂടി പൊലീസ്
Published on: 
Updated on: 

വയനാട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിയെ വീട്ടിലെ ബർത്തിന് മുകളിലെ പെട്ടികൾക്കിടയിൽ നിന്ന് പൊലീസ് പിടികൂടി. വയനാട് കമ്പളക്കാട് സ്വദേശി ബാബു എന്ന തുളസീധരനാണ് പിടിയിലായത്. തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇയാൾ.

മീനങ്ങാടി അമ്പലപ്പടിയിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ചെയ്തു. ഇന്ന് പുലർച്ചെ 6.45-നായിരുന്നു സംഭവം.

Police dramatically apprehended the accused, who was hiding among the bags above the berth
യുടേണടിച്ച് സിപിഐഎം; എസ്എംഎ മരുന്നിനെപ്പറ്റിയോ കമ്പനിയെപ്പറ്റിയോ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് പി.കെ.ശ്രീമതി

കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്കായി പൊലീസ് വീട്ടിൽ തിരച്ചിൽ നടത്തി. ആദ്യ പരിശോധനകളിൽ ഇയാളെ കണ്ടെത്താനായില്ലെങ്കിലും, സംശയം തോന്നി വീടിന്റെ ബർത്തിന് (തട്ടിൻപുറം) മുകളിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പെട്ടികൾക്കും മറ്റ് സാധനങ്ങൾക്കും ഇടയിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പൊക്കിയത്.

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം യുവാക്കളെ സന്ദർശക വിസയിൽ മലേഷ്യയിലെത്തിച്ച് കബളിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. വലിയതുറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.

Police dramatically apprehended the accused, who was hiding among the bags above the berth
"ഫോർട്ട് കൊച്ചി നിറയെ മുസ്ലീങ്ങൾ" , കേരളം അപകടത്തിലെന്ന് ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ, സത്യമെന്ന് ദിയാ കൃഷ്ണ
News Malayalam 24x7
newsmalayalam.com