പീഡനക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ കേസ്

പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്
ആർ ശ്രീലേഖ
Source: Social Media
Published on
Updated on

തിരുവനന്തപുരം: കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പേരിൽ മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ കേസ്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് എഫ്ഐആർ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ആർ ശ്രീലേഖ
വിഴിഞ്ഞത്തെ മത്സ്യവിഷബാധ; മീൻമുട്ടയുടെ സാമ്പിൾ ശേഖരിക്കാൻ കേരളത്തിൽ നിന്ന് സംഘം തമിഴ്നാട്ടിലേക്ക്

കിളിരൂർ കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആർ .2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ആണ് കിളിരൂർ കവിയൂർ കേസുകളിലെ ഇരകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതെന്നും എഫ്ഐആറിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com