പൊലീസില്‍ പണി തുടങ്ങി..! ഭരണമാറ്റത്തിന് പിന്നാലെ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ സ്ഥലംമാറ്റി

പൊലീസ് സേനയിലെ അറിയപ്പെടുന്ന ഇടത് അനുകൂല നേതാക്കളാണ് ഇരുവരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ സ്ഥലംമാറ്റി. സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്തിനെയും സെക്രട്ടറി സി.ആർ. ബിജുവിനെയുമാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് അസോസിയേഷന്റെ ആരോപണം. പൊലീസ് സേനയിലെ അറിയപ്പെടുന്ന ഇടത് അനുകൂല നേതാക്കളാണ് ഇരുവരും.

കഴിഞ്ഞ പത്ത് വർഷമായി സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്മാരാണ് ഇരുവരും. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ആർ. പ്രശാന്ത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ്എച്ച്ഒ ആയിട്ടാണ് അദ്ദേഹത്തെ നിലവിൽ സ്ഥലം മാറ്റിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
എഐഎഡിഎംകെയുമായി ബന്ധം വേണ്ട; അങ്ങനെ ചെയ്താല്‍ പിന്തുണ പിന്‍വലിക്കുമെന്ന് വിജയ്ക്ക് മുന്നറിയിപ്പ്

എഐഎഡിഎംകെയുമായി ബന്ധം വേണ്ട; അങ്ങനെ ചെയ്താല്‍ കൊച്ചിയിൽ സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ബിജു. കൊച്ചി സിറ്റി പോലീസിലേക്കാണ് അദ്ദേഹത്തെ താൽകാലികമായി മാറ്റിയിരിക്കുന്നത്. ബിജുവിനെ ഏത് പോലീസ് സ്‌റ്റേഷനിലേക്കാണ് സ്ഥലം മാറ്റേണ്ടതെന്ന് സിറ്റി പോലീസ് കമ്മീഷണറാണ് തീരുമാനിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് അടുത്ത ദിവസങ്ങളിൽതന്നെ ഉണ്ടാകും. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംസ്ഥാന പോലീസ് മേധാവി പ്രശാന്തിന്റെയും ബിജുവിന്റെയും സ്ഥലംമാറ്റം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

News Malayalam 24x7
newsmalayalam.com