വീണാ ജോർജിൻ്റെ കഴുത്തിന് പൊലീസുകാരൻ്റെ കൈ തട്ടി; കെഎസ്‌യു പ്രതിഷേധത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം പ്രാഥമിക എക്സ്റേ പരിശോധനയിൽ കണ്ടെത്തി.
വീണാ ജോർജിൻ്റെ കഴുത്തിന്  പൊലീസുകാരൻ്റെ കൈ തട്ടി; കെഎസ്‌യു പ്രതിഷേധത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
Published on
Updated on

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതിഷേധക്കാർ പാഞ്ഞടുക്കുന്നതിനിടയിൽ മന്ത്രിക്ക് പരിക്കേൽക്കുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പ്രതിഷേധക്കാർ തൊട്ടടുത്തേക്ക് ഓടിയടുക്കുന്നതിനിടെ പൊലീസുകാർ മന്ത്രിക്ക് കവചം തീർക്കുന്നതും, ഉന്തും തള്ളിനുമിടയിൽ ഒരു പൊലീസുകാരൻ്റെ കൈ മന്ത്രിയുടെ കഴുത്തിൽ തട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കരിങ്കൊടി പ്രതിഷേധത്തിൻ്റെയും പൊലീസുകാർ മന്ത്രിക്ക് സംരക്ഷണവലയം തീർക്കുന്നതിൻ്റേയും മറ്റൊരു ആംഗിളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ബഹളത്തിനിടെ മന്ത്രിയ പൊലീസുകാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതും വലയം ഭേദിച്ച് പ്രവർത്തകർ ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ കാണാം.

വീണാ ജോർജിൻ്റെ കഴുത്തിന്  പൊലീസുകാരൻ്റെ കൈ തട്ടി; കെഎസ്‌യു പ്രതിഷേധത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
വീണ ജോർജാണ് ആക്രമിക്കാൻ ചെന്നതെന്ന് കെ. മുരളീധരൻ; ആടിനെ പട്ടിയാക്കുന്ന പരിപാടിയെന്ന് വി.ഡി. സതീശൻ

മന്ത്രി കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ പുറത്ത് യാത്രക്കാരെന്ന മട്ടിൽ പതുങ്ങി നിൽക്കുന്ന പ്രതിഷേധക്കാർ പൊടുന്നനെ കരിങ്കൊടിയുമായി മന്ത്രിക്ക് പിന്നാലെ പായുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം പ്രാഥമിക എക്സ്റേ പരിശോധനയിൽ കണ്ടെത്തി. ശരീര വേദന ഉള്ളതിനാൽ യാത്ര ചെയ്യാനാവില്ല. ഇന്ന് ഡിസ്ചാർജ് ചെയ്യേണ്ട എന്നാണ് തീരുമാനം. മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവിടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com