കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയിലിന് എതിരായ ഭീഷണി കത്തിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. ബിഷപ്പ് ഹൗസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഐഡിഎഫ്ഐ എന്ന പേരിൽ തപാൽ വഴിയാണ് കത്ത് ലഭിച്ചത്. ശിരോവസ്ത്ര വിവാദം തങ്ങൾ പ്ലാൻ ചെയ്തതാണെന്ന് കത്തിൽ പരാമർശമുണ്ട്. സ്കൂളുകളിൽ ബാങ്ക് വിളിക്കാനും, നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നും കത്തിൽ പറയുന്നു.
ശിരോവസ്ത്ര വിവാദം ഞങ്ങൾ ആസൂത്രണം ചെയ്തതാണ്, 90% റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണ് അതുകൊണ്ട് സ്കൂളുകളിൽ ബാങ്ക് വിളിക്കാനും, നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നുമാണ് ഭീഷണിക്കത്തിൽ പറയുന്നത്. ഐഡിഎഫ്ഐ എന്ന പേരിൽ കൈപ്പടയിൽ എഴുതിയ കത്താണ് ബിഷപ്പ് ഹൗസിലേക്ക് ലഭിച്ചത്.