സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്, വളർമതി ഒന്നാം പ്രതി

തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്, വളർമതി ഒന്നാം പ്രതി
Published on: 
Updated on: 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്ത് പൊലീസ്. മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. കേസിൽ സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.

എൽപിഎസ്‍ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതികരണവുമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു വളർമതി. നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കട്ടെയെന്ന് വളർമതി പറഞ്ഞു. അതിനിടെ എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്, വളർമതി ഒന്നാം പ്രതി
"ലോഡ് ഷെഡിങ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നത്"; വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് സണ്ണി ജോസഫ്

സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം വളർമതി തല മുണ്ഡനം ചെയ്തിരുന്നു. നിരാഹാരസമരം ആരംഭിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് നേരിടുന്നതെന്നും വളർമതി ആരോപിച്ചു.

സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് 45 ദിവസം കാത്തിരുന്നിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് സമരക്കാരുടെ ആരോപണം. മന്ത്രി നൽകിയ ഉറപ്പ് 50 ദിവസം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ലെന്നും അവർ പറയുന്നു. ഇതോടെയാണ് വീണ്ടും പരസ്യപ്രതിഷേധങ്ങളുമായി സമരപ്പന്തൽ സജീവമായത്.