
തൃശൂരില്‍ സിപിഐഎം, ബിജെപി പാര്‍ട്ടി ഓഫീസുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തുടര്‍സംഘര്‍ഷം ഒഴിവാക്കാന്‍ തൃശൂര്‍ നഗരത്തില്‍ വന്‍ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. രാത്രി പരിശോധനയും പൊലീസ് ശക്തമാക്കും.
അതേസമയം ബിജെപി നിലപാട് പ്രതിഷേധാര്‍ഹമെന്ന് തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. തൃശൂര്‍ എംപിയുടെയും എംഎല്‍എയുടെയും ഓഫീസിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മാര്‍ച്ച് നടത്തുന്നത് ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഒരു രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താറില്ല. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ജനാധിപത്യപരമായ ധാരണയുടെ ഭാഗമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പ്രതിഷേധാര്‍ഹമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ജനാധിപത്യപരമായ ധാരണയുടെ ഭാഗമായാണ് ബിജെപി സിപിഐഎം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതെന്നും കെ.വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
തൃശൂരില്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മാര്‍ച്ച് തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കുകയും ചെയ്തു.
പ്രകടനത്തിനിടെ സിപിഐഎം ബിജെപി പ്രവര്‍കര്‍ തെരുവില്‍ പരസ്പരം കല്ലും വടികളും എറിഞ്ഞും പോരടിച്ചു. തൃശൂരില്‍ വ്യാപകമായി ഉയര്‍ന്ന തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിലാണ് സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി രാത്രി പന്തം കൊളുത്തി പ്രകടനം നടത്തിയത്.