കൊച്ചിയിൽ യുവ നടി ഡോക്ടറെ മർദിച്ച കേസ്; കൂടുതൽ അറസ്റ്റിന് സാധ്യത

കൊച്ചിയിൽ ഡോക്ടറെ മർദിച്ച കേസിൽ യുവനടി അതുല്യ ചന്ദ്ര ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി.
Possibility of more arrests in the case involving the assault on a doctor
ഡോക്ടറെ മർദിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത
Published on: 
Updated on: 

കൊച്ചി: യുവനടി അതുല്യ ചന്ദ്ര ഉൾപ്പെടെ നിരവധി പേർ ചേർന്ന് ഡോക്ടറെ മർദിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. നടൻ ബിബിൻ പെരുമ്പള്ളിയാണ് കേസിൽ ഒന്നാം പ്രതി. കേസിൽ ആകെ 12 പ്രതികളാണ് ഉള്ളത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടെ രണ്ട് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ 41 വയസുള്ള ഡോക്ടർക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ എസ്സെൻ സ്‌പ്രിംഗ് ഡേൽ അപ്പാർട്ട്‌മെൻ്റിലായിരുന്നു സംഭവം. പ്രമുഖ യുവനടൻ തൻ്റെ നിർമാണക്കമ്പനിയിലെ ജീവനക്കാർക്ക് താമസിക്കാൻ എടുത്ത അപ്പാർട്ട്‌മെൻ്റാണിത്.

Possibility of more arrests in the case involving the assault on a doctor
ബാർ ലൈസൻസ് വിവാദം; എം.ബി. രാജേഷിന് മറുപടിയുമായി മന്ത്രി എം. ലിജു

അടുത്ത ബന്ധുവിന് അസുഖം മൂർച്ഛിച്ചെന്ന് അതുല്യ അറിയിച്ചതനുസരിച്ചാണ് കുരീക്കാട് സ്വദേശിയായ ഡോക്ടർ അപ്പാർട്ട്‌മെ്ൻ്റിൽ എത്തിയത്. എന്നാൽ അവിടെ ബന്ധു ഉണ്ടായിരുന്നില്ല. പ്രതികൾ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഡോക്ടറിൽ നിന്നുണ്ടായ പീഡനശ്രമം അടുത്ത ബന്ധു അതുല്യയോട് പറഞ്ഞിരുന്നു. തുടർന്ന് അതുല്യ സുഹൃത്തുക്കളുമായി ചേർന്ന് ഡോക്ടറെ കുടുക്കാൻ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Possibility of more arrests in the case involving the assault on a doctor
''ശ്രീനാദേവിയെ എനിക്ക് അറിയില്ലെന്ന പ്രചരണത്തിൽ അടിസ്ഥാനമില്ല''; വിശദീകരണവുമായി സുധാകരൻ

മർദിച്ച് അവശനാക്കിയ ശേഷം രാത്രി 10.30നാണ് ഡോക്ടറെ വിട്ടയച്ചത്. ചൊവ്വാഴ്ച ആദ്യ ഗഡുവായി 25 ലക്ഷം രൂപ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഡോക്ടർ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ പ്രതികൾ കവർന്നതായും പരാതിയിലുണ്ട്. മുംബയിൽ ജനിച്ചുവളർന്ന അതുല്യ ചന്ദ്ര കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ്റെ ജൂനിയറായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ ഹിൽപാലസ് അൻസൽ സിറ്റി അപ്പാർട്ട്‌മെൻ്റിലാണ് താമസം.