തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന് എതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്ത് നൽകി. ഗാനത്തിൻ്റെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിർദേശത്തിന് എതിരെയാണ് സതീശൻ മെറ്റയ്ക്ക് കത്തയച്ചത്. കോടതി നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് വി.ഡി. സതീശൻ ആരോപിച്ചു.
'പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തിൽ ഒരു തെറ്റുമില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. കേസുമായി മുന്നോട്ട് പോയാൽ സിപിഐഎം നേതാക്കളുടെ വീടിന് മുന്നിൽ എത്തി പാടും. സ്വർണം കട്ടതാണ് കുറ്റം, കട്ടതിനെക്കുറിച്ച് പറഞ്ഞതിലല്ല, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്ന് കയറ്റമാണ് എന്നും കെ. മുരളീധരൻ പറഞ്ഞു.