പാലക്കാട്: അട്ടപ്പാടി കോട്ടത്തറ താലൂക്ക് ട്രൈബൽ ആശുപത്രിയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മണ്ണാർക്കാട് നിന്ന് ജനറേറ്റർ എത്തിച്ചതിന് പിന്നാലെ നാലു മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അതേസമയം, ആശുപത്രിയിലെ ജനറേറ്റർ തകരാർ പരിഹരിക്കാൻ കഴിയാത്ത് പ്രതിസന്ധിയായി തുടരുന്നു.
വൈദ്യുതി ഇല്ലാത്തത് ആശുപത്രിയിലെ പ്രധാന വാർഡുകളിൽ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ബാക്ക് അപ്പ് സംവിധാനം ഉപയോഗിച്ചാണ് ഐസിയു പ്രവർത്തിച്ചത്. വാർഡുകളിൽ എവിടെയും വൈദ്യതി ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ആശുപത്രിലേക്ക് ആവശ്യമായ ജനറേറ്റർ അട്ടപ്പാടി മേഖലയിൽ എവിടെയും ഇല്ലാത്തതിനാലാണ് മണ്ണാർക്കാട് നിന്ന് ജനറേറ്റർ എത്തിച്ചത്.