"കോടികൾ തരാമെന്ന് പറഞ്ഞാലും മറ്റൊരു പാർട്ടിയിലേക്ക് പോവില്ല"; കോൺഗ്രസിലേക്ക് പോകുന്നുവെന്നത് വ്യാജ വാർത്തയെന്ന് പ്രമീള ശശിധരൻ

എക്കാലവും ബിജെപി പ്രവർത്തക ആയിരിക്കുമെന്നും പ്രമീള ശശിധരൻ പറഞ്ഞു...
പ്രമീള ശശിധരൻ
പ്രമീള ശശിധരൻSource: FB
Published on
Updated on

പാലക്കാട്: താൻ കോൺഗ്രസിലേക്ക് പോകുന്നതായി വ്യാജവാർത്തകൾ പ്രചരിക്കുന്നതായി പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രമീള ശശിധരൻ. കോടികൾ തരാം എന്ന് പറഞ്ഞാലും മറ്റൊരു പാർട്ടിയിലേക്ക് പോവില്ലെന്നും, എക്കാലവും ബിജെപി പ്രവർത്തക ആയിരിക്കുമെന്നും പ്രമീള ശശിധരൻ പറഞ്ഞു. 25 വർഷം താമര ചിഹ്നത്തിൽ മത്സരിച്ച് ജനപ്രതിനിധിയായ വ്യക്തിയാണ് താൻ. കോൺഗ്രസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പ്രമീള ശശരിധരൻ പ്രതികരിച്ചു.

പ്രമീള ശശിധരൻ
കുറ്റ്യാടിയിലേത് 'സ്നേഹ തള്ളൽ', ഷാഫി പറമ്പിലിന് നീരസം ഉണ്ടായിട്ടില്ല: അഡ്വ. പ്രവീൺകുമാർ

പ്രമീള ശശിധരനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രമീള ശശീധരൻ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ നേതാക്കളുടെ പാര്‍ട്ടി പ്രവേശനം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന തരത്തിലായിരുന്നു പുറത്തുവന്ന വാർത്തകൾ. നേരത്തെ ബലാത്സംഗക്കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പ്രമീള പൊതുപരിപാടിയിൽ പങ്കെടുത്തതും ഏറെ വിവാദമായിരുന്നു.

Related Stories

ബിജെപി അധികാരത്തിൽ വരുന്നയിടങ്ങളില്‍ ഭരണവിരുദ്ധ വികാരം അപ്രത്യക്ഷമാകുന്നു; രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ടു: രാഹുല്‍ ഗാന്ധി
V.D. Satheesan's name also appears in Sasidharan Kartha's diary
മുഖ്യമന്ത്രിയുടെ യാത്ര ചാർട്ടേഡ് വിമാനത്തിൽ, മന്ത്രി ആഡംബര കാറിലും... ഫ്രീയാണെന്നു പറഞ്ഞാലും അഴിമതിയുടെ മണമുണ്ട്: റഹ്‌മത്തുള്ള സഖാഫി എളമരം
Sasidharan Kartha submits affidavit to withdraw statement
News Malayalam 24x7
newsmalayalam.com