വയനാട് ആദിവാസി ഗര്‍ഭിണിയെ വനത്തിൽ കാണാതായി; കണ്ടെത്താന്‍ പൊലീസ്, വനം വകുപ്പ് പരിശോധന

അട്ടമല എറാട്ടുകുണ്ട് ചോലനായ്ക്ക ഉന്നതിയിലെ ലക്ഷ്മിയെ ആണ് കാണാതായത്
വയനാട് ആദിവാസി ഗര്‍ഭിണിയെ വനത്തിൽ കാണാതായി; കണ്ടെത്താന്‍ പൊലീസ്, വനം വകുപ്പ് പരിശോധന
Published on: 
Updated on: 

വയനാട്: ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി. അട്ടമല എറാട്ടുകുണ്ട് ചോലനായ്ക്ക ഉന്നതിയിലെ ലക്ഷ്മിയെ ആണ് കാണാതായത്. മേപ്പാടി മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അട്ടമലയാണ് സംഭവം. ഇവരെ കണ്ടെത്താനായുള്ള പൊലീസിൻ്റെയും വനം വകുപ്പിൻ്റെയും പരിശോധന തുടരുകയാണ്.

വയനാട് ആദിവാസി ഗര്‍ഭിണിയെ വനത്തിൽ കാണാതായി; കണ്ടെത്താന്‍ പൊലീസ്, വനം വകുപ്പ് പരിശോധന
"പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർഥിയാക്കിയാൽ ഞാനും മത്സരിക്കും"; നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി

എട്ടുമാസം ഗർഭിണിയാണ് ലക്ഷ്മി. സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവർ ഉന്നതിയിലേക്ക് മടങ്ങി. പിന്നീടാണ് കാണാതായത്.

News Malayalam 24x7
newsmalayalam.com