എറണാകുളം: നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിക്ക് മർദനം. നോർത്ത് പൊലീസ് സ്റ്റേഷൻ സിഐ ആയിരുന്ന പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവിനെ അകാരണമായി പിടിച്ചുവച്ചത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.