"വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍"; സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

മലയാളത്തിലാണ് മോദി കുറിപ്പ് പങ്കുവച്ചത്
"വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍"; സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
Published on
Updated on

ഡൽഹി: നടൻ സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സലിം കുമാറിൻ്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. മലയാളത്തിലാണ് മോദി കുറിപ്പ് പങ്കുവച്ചത്.

പ്രമുഖ നടൻ ശ്രീ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഒപ്പമാണ്, പ്രധാനമന്ത്രിയുടെ വാക്കുകൾ.

"വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍"; സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
പ്രിയ നടന് വിട; സലിം കുമാറിൻ്റെ ഭൗതികദേഹം വീട്ടിലെത്തിച്ചു

അതേസമയം, സലിം കുമാറിൻ്റെ പറവൂർ ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി. ഭൗതിക ശരീരം വീട്ടിലെത്തിച്ചു. നിരവധി പേരാണ് സലിംകുമാറിനെ അവസാന നോക്കു കാണാനായി ടൗൺഹാളിലേക്ക് എത്തിയത്. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

News Malayalam 24x7
newsmalayalam.com