കോഴിക്കോട്: പുതുപ്പാടി ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിലെ അധ്യാപകന് പ്രിൻസിപ്പലിൻ്റെ ഭീഷണി. തോന്ന്യാസം പറഞ്ഞാൽ പല്ല് അടിച്ച് കൊഴിക്കുമെന്നാണ് പ്രിൻസിപ്പൽ അധ്യാപകനോട് പറഞ്ഞത്. സ്കൂൾ പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസാണ് എൻഎസ്എസ് അധ്യാപകനെ ഭീഷണിപ്പെടുത്തിയത്.
അതേസമയം, സ്കൂൾ പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസിനും എസ്എംസി ചെയർമാൻ ബിജു വാച്ചാലിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇരുവരും ചേർന്ന് സ്കൂളിൽ സാമ്പത്തിക ക്രമക്കേട് നടത്തുന്നതായാണ് പിടിഎ പ്രസിഡൻ്റ് ആരോപിക്കുന്നത്. പ്രിൻസിപ്പൽ മോശമായി പെരുമാറുന്നു എന്ന് ആരോപിച്ച് ആയിരത്തോളം വിദ്യാർഥികൾ ആർഡിഡിക്ക് പരാതി നൽകിയിട്ടുണ്ട്.