ട്രിപ്പ് ഒഴിവാക്കിയതിന് 7500 രൂപ പിഴ! ഒരു രൂപ വീതം സഹായം തേടി വേറിട്ട പ്രതിഷേധവുമായി കാലടിയിലെ സ്വകാര്യ ബസുഉടമ

കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടി ആവിശ്യപെട്ടാണ് വേറിട്ട ഈ പ്രതിഷേധം
ട്രിപ്പ് ഒഴിവാക്കിയതിന് 7500 രൂപ പിഴ! ഒരു രൂപ വീതം സഹായം തേടി വേറിട്ട പ്രതിഷേധവുമായി കാലടിയിലെ സ്വകാര്യ ബസുഉടമ
Published on
Updated on

തൃശൂർ: മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി കാലടിയിലെ സ്വകാര്യ ബസ് ഉടമ. പിഴയടയ്ക്കാൻ ഒരു രൂപ വീതം സഹായം തേടിയാണ് ലിറ്റിൽ ഫ്ലവർ ബസുടമ ഡേവിസിന്റെ പ്രതിഷേധം. കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടി ആവിശ്യപെട്ടാണ് വേറിട്ട ഈ പ്രതിഷേധം. കഴിഞ്ഞ ദിവസം ട്രിപ്പ് ഒഴിവാക്കിയതിന്റെ പേരിൽ ലിറ്റിൽ ഫ്ലവർ ബസിന് 7500 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബസുടമയുടെ പ്രതിഷേധം.

പ്രിയദർശിനി പദ്ധതി തുടങ്ങിയപ്പോൾ പ്രതിഷേധ സൂചകമായി പുരുഷൻമാർക്ക് സൗജന്യ യാത്ര നൽകിയ ബസിന് ട്രിപ്പ് മുടക്കിയതിനാണ് പിഴ. ആലുവ - മാഞ്ഞാലി റൂട്ടിലാണ് 'ലിറ്റിൽ ഫ്ലവർ' ബസ് ഓടുന്നത്. പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ ഈ റൂട്ടിൽ യാത്രക്കാർ കുറഞ്ഞിരുന്നു. തിരക്കില്ലാത്ത സമയത്ത് നഷ്‌ടം ഒഴിവാക്കാൻ വേളാങ്കണ്ണി മാതാ എന്ന ബസുമായി സഹകരിച്ച് ഇടവിട്ട് ട്രിപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

ട്രിപ്പ് ഒഴിവാക്കിയതിന് 7500 രൂപ പിഴ! ഒരു രൂപ വീതം സഹായം തേടി വേറിട്ട പ്രതിഷേധവുമായി കാലടിയിലെ സ്വകാര്യ ബസുഉടമ
"ബൈപ്പാസ് കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും മർദിച്ചു, കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു"; കോന്നിയിലെ വ്യാജപീഡന കേസിൽ പൊലീസിനെതിരെ യുവാവ്

ജൂൺ 16 മുതൽ മാഞ്ഞാലിയിൽ നിന്ന് 2.30നുള്ള ട്രിപ്പ് നിർത്തലാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉദ്യോഗസ്ഥനെ അറിയിച്ചിട്ടും ചലാനിൽ അക്കാര്യം കൂടി രേഖപ്പെടുത്തി പിഴ അടപ്പിച്ചെന്നാണ് ആരോപണം. തുടർന്ന് ആർടിഒയെ കണ്ടും പരാതി ഉന്നയിച്ചിരുന്നു. പ്രതിസന്ധിയിലായ ബസ് ഉടമകളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്.

News Malayalam 24x7
newsmalayalam.com