പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

സ്വകാര്യ ബസ് മേഖല അടച്ചു പൂട്ടേണ്ടിവരുമെന്ന് സ്വകാര്യ ബസ് ഉടമകൾ
Private bus owners oppose free travel on ksrtc
സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ
Published on
Updated on

കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സൗജന്യം ഏർപ്പെടുത്തിയാൽ പൊതു ഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നവരിൽ 70 ശതമാനവും സ്ത്രീകളാണ്.

കെഎസ്ആർടിസിയിൽ സൗജന്യം പ്രഖ്യാപിച്ചാൽ സ്ത്രീകൾ കൂട്ടത്തോടെ സ്വകാര്യ ബസുകളിൽ കയറാതാകും. ഇത് സ്വകാര്യ ബസ് മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം. സൗജന്യ യാത്ര നൽകിയാൽ, വിദ്യാർഥികൾക്ക് വേണ്ടി മാത്രം സർവീസ് നടത്തേണ്ടി വരും.

Private bus owners oppose free travel on ksrtc
"ചർച്ചയില്ലാതെ നടപ്പാക്കിയാൽ വലിയ പ്രതിസന്ധി ഉണ്ടാകും"; കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ ആശങ്ക പ്രകടിപ്പിച്ച് തൊഴിലാളി സംഘടനകൾ

ഇത് കെഎസ്ആർടിസിയിലെ പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറും. സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുനഃപ രിശോധിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.

ബസ് ഉടമകളുമായി ചർച്ച നടത്താതെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ആശങ്ക വി.ഡി. സതീശനെ അറിയിച്ചതാണ്. ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു.

Private bus owners oppose free travel on ksrtc
സൗജന്യയാത്രയിൽ പരിമിതികൾ ഏറെ; കെഎസ്ആർടിസി എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല
News Malayalam 24x7
newsmalayalam.com