"നികുതിയിളവ് ഗുണകരമല്ല"; ബജറ്റിൽ പ്രതിഷേധമറിയിച്ച് സ്വകാര്യബസ് ഉടമകൾ

ജൂൺ 30ഓടെ നിരവധി ഉടമകൾ സർവീസ് നിർത്താനുള്ള നീക്കത്തിലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ...
"നികുതിയിളവ് ഗുണകരമല്ല"; ബജറ്റിൽ പ്രതിഷേധമറിയിച്ച് സ്വകാര്യബസ് ഉടമകൾ
Source: Files
Published on
Updated on

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് പൊതു ബജറ്റ്. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പാക്കിയ പശ്ചാത്തലത്തിലാണ് ഇളവ്.

"നികുതിയിളവ് ഗുണകരമല്ല"; ബജറ്റിൽ പ്രതിഷേധമറിയിച്ച് സ്വകാര്യബസ് ഉടമകൾ
"സ്വകാര്യവൽക്കരണം സർക്കാരിൻ്റെ മുഖമുദ്ര"; തുടക്കത്തില്‍ തന്നെ ബിസിനസിലേക്ക് പോകും എന്ന് കരുതിയില്ലെന്ന് കെ.എൻ. ബാലഗോപാൽ

എന്നാൽ, നികുതിയിളവ് ഗുണകരമല്ലെന്ന് സ്വകാര്യബസ് ഉടമകൾ അറിയിച്ചു. പ്രിയദർശിനി പദ്ധതി മൂലം പ്രതിദിന നഷ്ടം 6000 രൂപ വരെയാണ്. ജൂൺ 30ഓടെ നിരവധി ഉടമകൾ സർവീസ് നിർത്താനുള്ള നീക്കത്തിലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. സർക്കാർ സ്വകാര്യ ബസ് മേഖലയെ സഹായിക്കണം. പല തവണ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആശങ്കകൾ അറിയിച്ചതാണ്, പക്ഷേ പരിഗണിച്ചില്ലെന്നും സ്വകാര്യബസ് ഉടമകൾ അറിയിച്ചു.

"നികുതിയിളവ് ഗുണകരമല്ല"; ബജറ്റിൽ പ്രതിഷേധമറിയിച്ച് സ്വകാര്യബസ് ഉടമകൾ
"കേന്ദ്ര സർക്കാരിൻ്റെ ആശയം ഉൾക്കൊണ്ട ബജറ്റ്"; കേരള തീരത്തെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ്

യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരൻ്റിയിലെ, സ്ത്രീകളുടെ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര, 'പ്രിയദർശിനി പദ്ധതി'ക്കായി ബജറ്റിൽ 600 കോടിയാണ് വകയിരുത്തിയത്.

News Malayalam 24x7
newsmalayalam.com