പുരുഷന്മാർക്ക് സീറോ വാല്യൂ ടിക്കറ്റ് നൽകി പണം സ്വീകരിച്ചു; പ്രിയദർശിനി ബസിൽ തട്ടിപ്പ്

ബസുകളിൽ നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിൽ ക്രമക്കേട് കണ്ടെത്തി.
Priyadarshini cheated on bus
പ്രിയദർശിനി ബസിൽ തട്ടിപ്പ്
Published on
Updated on

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി ബസ് സർവീസിൽ തട്ടിപ്പ്. പുരുഷ യാത്രക്കാർക്ക് ടിക്കറ്റ് നൽകി പണം സ്വീകരിച്ചു എന്നാണ് ആരോപണം. വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ ബസുകളിൽ നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിൽ ക്രമക്കേട് കണ്ടെത്തി.

പത്തനാപുരം ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പ് തൽസമയം പരിശോധന വിഭാഗം കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ഡിപ്പോകളിലെ മൂന്ന് കണ്ടക്ടർമാർക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. പ്രിയദർശിനി ബസുകളിൽ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ കെഎസ്ആർടിസിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും പരിശോധന വിഭാഗം റിപ്പോർട്ട് നൽകി.

Priyadarshini cheated on bus
കേരള സർവകലാശാല ചോദ്യപേപ്പറിലെ പിഴവ്; അന്വേഷണം ആരംഭിച്ച് പരീക്ഷാ സ്ഥിരം സമിതി

എന്നാൽ തിരക്കുള്ള ബസുകളിൽ അബദ്ധം മൂലം ടിക്കറ്റ് മാറി നൽകുന്നതാണ് തട്ടിപ്പായി ചിത്രീകരിക്കുന്നത് എന്നാണ് ജീവനക്കാരുടെ വാദം. പലപ്പോഴും സ്ത്രീ യാത്രക്കാർ ഉപേക്ഷിക്കുന്ന ടിക്കറ്റുകൾ പുരുഷ യാത്രക്കാർ ഉപയോഗിക്കുന്നതായും ജീവനക്കാർ പറയുന്നു.

ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ പരിശോധന ശക്തമാക്കാൻ ആണ് കെഎസ്ആർടിസിയുടെ നീക്കം. അതേസമയം ക്രമക്കേട് കണ്ടെത്തിയാൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.

Priyadarshini cheated on bus
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്നുപേരുടെ നില ഗുരുതരം
News Malayalam 24x7
newsmalayalam.com