അങ്കണവാടിയിലെത്തി കുട്ടികളുടെ ഇഷ്ടം തിരക്കി; ശേഷം കളിപ്പാട്ടം വാങ്ങാൻ കടയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി

അമ്പലവയൽ പഞ്ചായത്തിൽ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി എംപി
അങ്കണവാടിയിലെത്തി കുട്ടികളുടെ ഇഷ്ടം തിരക്കി; ശേഷം കളിപ്പാട്ടം വാങ്ങാൻ 
കടയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി
Source: News Malayalam 24x7
Published on

സുൽത്താൻ ബത്തേരി: കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാൻ കടയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി എംപി. അങ്കണവാടിയിലെത്തി ഓരോ കുട്ടികളുടെയും ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു പ്രിയങ്ക കടയിൽ നേരിട്ടെത്തി കളിപ്പാട്ടങ്ങൾ തെരഞ്ഞെടുത്തത്.

അമ്പലവയൽ പഞ്ചായത്തിൽ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി എംപി. അവിടെ കുട്ടികളുമായി സമയം ചെലവഴിക്കുന്നതിനും കുശലാന്വേഷണത്തിനുമിടയിൽ അവർക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ ഏതൊക്കെയെന്ന് എംപി ചോദിച്ചറിഞ്ഞു. ഓരോ കുട്ടികളും പറഞ്ഞ അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടവും അവരുടെ പേരിനൊപ്പം പ്രിയങ്ക പുസ്തകത്തിൽ കുറിച്ചു വച്ചു. കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും ഉല്ലസിച്ചുമാണ് പ്രിയങ്ക ഗാന്ധി അങ്കണവാടിയിൽ നിന്ന് പോയത്. പ്രദേശവാസികളായ കുട്ടികൾ നാടൻ പാട്ടിനൊപ്പവും അവർ ചേർന്നു.

അങ്കണവാടിയിലെത്തി കുട്ടികളുടെ ഇഷ്ടം തിരക്കി; ശേഷം കളിപ്പാട്ടം വാങ്ങാൻ 
കടയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി
വയനാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽ പ്രിയങ്ക ഗാന്ധിക്ക് അതൃപ്തി; ഡിസിസി നേതൃത്വത്തോട് റിപ്പോർട്ട് തേടി | എക്സ്‌ക്ലൂസീവ്

അങ്കണവാടിയിൽ നിന്നിറങ്ങി യാക്കോബായ മെത്രാപൊലിത്തയെ സന്ദർശിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധി നേരെ പോയത് ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയിലേക്കായിരുന്നു. അവിടെ ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തിരഞ്ഞെടുത്ത് അവർക്കെത് എത്തിക്കാൻ നിർദേശം നൽകിയാണ് പ്രിയങ്ക ഗാന്ധി പോയത്.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത്‌ അംഗം സീത വിജയൻ, എം.യു. ജോർജ്ജ്, എം.സി. കൃഷ്ണകുമാർ സി.ജെ. സെബാസ്റ്റ്യൻ, സി.ഡി.പി.ഒ. ആൻ ഡാർളി തുടങ്ങിയവർ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com