കസ്റ്റഡി മര്‍ദന കേസില്‍ വിവാദത്തിലായിട്ടും സ്ഥാനക്കയറ്റം; ഡിവൈഎസ്‌പി മധു ബാബുവിനെ എസ്‌പിയാക്കാന്‍ ശുപാര്‍ശ

മധു ബാബു നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്‌പിയാണ്.
Kerala police
ഡിവൈഎസ്‍പി മധു ബാബുSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കസ്റ്റഡി മർദന ആരോപണങ്ങൾ ഉയർന്ന് വിവാദത്തിലായ ഡിവൈഎസ്‌പി മധു ബാബുവിനെ എസ്‌പിയാക്കാന്‍ ശുപാര്‍ശ. എസ്‌പിയാക്കാനുള്ള സെലക്ട് ലിസ്റ്റിൽ ഡിവൈഎസ്‌പി മധു ബാബുവിൻ്റെ പേരും ഉൾപ്പെടുത്തി. ഇതിന് പ്രോമോഷൻ കൗണ്‍സിലിൻ്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഡിവൈഎസ്‌പി മധു ബാബു കസ്റ്റഡി മര്‍ദനത്തിന് കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനാണ്. വിവാദത്തിൻ്റെ പേരില്‍ മധു ബാബുവിനെ സര്‍ക്കാര്‍ ക്രമസമാധാന ചുമതലയില്‍ മാറ്റിയിരുന്നു. ഇതെല്ലാം മറച്ചു വച്ചാണ് മധു ബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കമെന്നാണ് സൂചന.

Kerala police
കസ്റ്റഡി മർദനത്തിൽ ആരോപണവിധേയൻ; ഡിവൈഎസ്‌പി മധു ബാബുവിന് സ്ഥലമാറ്റം

മധു ബാബു നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്‌പിയാണ്. കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് മധു ബാബു. സർവീസിലിരിക്കെ നിരവധി ആരോപണങ്ങളാണ് മധു ബാബുവിനെതിരെ ഉയർന്നുവന്നത്.

Kerala police
"എം. സ്വരാജിനോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നു"; വ്യാജ വാർത്താ പ്രചാരണത്തിൽ ഖാലിദ് മൂസ നദ്‌വി

ഡിവൈഎസ്‍പി മധു ബാബുവിൽ നിന്ന് ക്രൂരമർദനമാണ് നേരിടേണ്ടിവന്നതെന്ന് അഭിഭാഷകൻ പ്രശാന്ത് വി. കുറുപ്പ് പരാതിപ്പെട്ടിരുന്നു. നിരവധി കള്ളക്കേസുകളിൽ മധുബാബു തന്നെ കുടുക്കിയെന്ന് പ്രശാന്ത് വി. കുറുപ്പ് ന്യൂസ്‌ മലയാളത്തോട് പറഞ്ഞിരുന്നു.

കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ ഗുരുതര ഡിവൈഎഫ്ഐ നേതാവ് അനീഷ് പ്രമാടവും തൊടുപുഴ സ്വദേശി മുരളീധരനും മധുബാബുവിനെതിരെ ഗുരിതര ആരോൈപണവുമായി രംഗത്തെത്തിയിരുന്നു

Kerala police
"വീട് പൂർണമായും തല്ലിപ്പൊളിച്ചു"; കോന്നി മുന്‍ സിഐ മധുബാബുവിനെതിരെ ഡിവൈഎഫ്ഐ നേതാവ്, തൊടുപുഴ സ്വദേശിക്കും പരാതി

പൊലീസ് സ്റ്റേഷനുള്ളിൽ നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നാണ് അനീഷ് പ്രമാടം പറഞ്ഞത്. ക്രൂരമായി മർദിച്ചെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നുമായിരുന്നു മുരളീധരൻ്റെ പരാതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com