എറണാകുളം: തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ ഇരുട്ടുമുറിയിലിരുത്തിയതിനെതിരെ പ്രതിഷേധം. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിൽ വൈകിയെത്തിയെന്ന കാരണം ആരോപിച്ചാണ് കുട്ടിയെ ഇരുട്ടു മുറിയിലിരുത്തിയത്. കുട്ടിയെ ടിസി തന്ന് പറഞ്ഞു വിടുമെന്ന് അധികൃതർ പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
കുട്ടിയെ ഇരുട്ടുമുറിയിലിരുത്തിയതിനെതിരെ പ്രതിഷേധ മാർച്ചുമായി എസ്എഫ്ഐ രംഗത്തെത്തി. രക്ഷിതാക്കളടക്കം പ്രതിഷേധവുമായി സ്കൂളിലെക്കെത്തി. പ്രിൻസിപ്പലിന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതിഷേധം. തുർന്ന് പ്രതിഷേധക്കാർക്കെതിരെ കുട്ടികളെ നിർബന്ധിച്ച് രംഗത്തിറക്കി സ്കൂൾ അധികൃതർ മുദ്രാവാക്യം വിളിപ്പിച്ചു. പൊതു വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരടക്കം സ്കൂളിലെത്തിയിട്ടുണ്ട്.