സർവകലാശാലകൾ ഗവർണറുടെ തറവാട് സ്വത്തല്ല, സൂപ്പർ ചാൻസലർ കളി ഇപ്പോൾ ഇരിക്കുന്ന പദവിക്കും ചേർന്നതല്ല: പി.എസ്. സഞ്ജീവ്

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി.എസ്. സഞ്ജീവിൻ്റെ പ്രതികരണം
സർവകലാശാലകൾ ഗവർണറുടെ തറവാട് സ്വത്തല്ല, സൂപ്പർ ചാൻസലർ കളി ഇപ്പോൾ ഇരിക്കുന്ന പദവിക്കും ചേർന്നതല്ല: പി.എസ്. സഞ്ജീവ്
Published on
Updated on

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറിനെതിരെ എസ്എഫ്ഐ വീണ്ടും രം​ഗത്ത്. സർവകലാശാലകളിലെ വിദ്യാർഥി സംഘടന പ്രവർത്തനം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാനായി വിസിമാർക്ക് നിർദേശം നൽകിയതിലാണ് എസ്എഫ്ഐയുടെ പ്രതികരണം. സർവകലാശാലകൾ ഗവർണറുടെ തറവാട് സ്വത്തല്ലെന്നും ഗവർണർ, സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി.എസ്. സഞ്ജീവിൻ്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സർവകലാശാലകൾ ഗവർണറുടെ തറവാട് സ്വത്തല്ല. കൊച്ചിയിൽ ഇന്നലെ സർവകലാശാല വിസിമാരുടെ യോഗം വിളിച്ചു ചേർത്തുകൊണ്ട് കേരളത്തിൽ സർവകലാശാലകളിലെ വിദ്യാർത്ഥി സംഘടന പ്രവർത്തനം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാനായി വിസിമാർക്ക് നിർദേശം കൊടുത്തതായി ശ്രദ്ധയിൽപെട്ടു. ആർഎസ്എസിന്റെ നയം നടപ്പിലാക്കാൻ വന്നിറങ്ങിയ ആർലേക്കർക്ക് അത് എളുപ്പത്തിൽ പൂർത്തീകരിക്കാനാണീ പുതിയ നീക്കം.പക്ഷെ അതൊന്നും ഇവിടെ നടക്കില്ല, നടത്തിക്കുകയുമില്ല രാജേന്ദ്ര ആർലേക്കർ മുഴുവൻ ശക്തിയുമെടുത്ത് അതിനൊന്ന് ശ്രമിച്ചു നോക്ക്. പിന്നെ ഭരണഘടനയെ നോക്കുത്തിയാക്കി കേരളത്തിൽ ഗവർണർ കളിക്കുന്ന സൂപ്പർ ചാൻസലർ കളി ഇപ്പോൾ ഇരിക്കുന്ന പദവിക്കും ചേർന്നതല്ല.

കേരള സർക്കാരിന്റെ ഉപദേശനിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കേണ്ട ഗവർണർ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ്. കേരളത്തിലെ നിയമസഭയിൽ നിന്നും പാസാക്കുന്ന ബില്ലിൽ ഒപ്പിടാൻ എങ്കിലും ആർലേക്കർ തയ്യാറായിട്ട് വേണം മര്യാദയും മാന്യതയും ജനാധിപത്യവും ഒക്കെ ഇങ്ങോട്ട് പഠിപ്പിക്കാൻ വരാൻ. അതേ നിയമസഭ തന്നെയും രാഷ്ട്രീയം കളിക്കുന്ന ഗവർണറെ ചാൻസിലറായി വേണ്ടതില്ലെന്നു പറയുമ്പോൾ അതുപോലും അംഗീകരിക്കാൻ കഴിയാത്ത രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഈ സംഘി കളി തുടർന്നാൽ കേരളത്തിന്റെ തെരുവിലിറങ്ങാൻ എസ്എഫ്ഐ സമ്മതിക്കില്ല. അത് ഞങ്ങളെകൊണ്ട് ചെയ്യിക്കരുത്. ഒരിക്കൽ കൂടി പറയുന്നു ചെയ്യാൻ പറ്റുന്നത് ചെയ്തു നോക്കു.

സർവകലാശാലകൾ ഗവർണറുടെ തറവാട് സ്വത്തല്ല, സൂപ്പർ ചാൻസലർ കളി ഇപ്പോൾ ഇരിക്കുന്ന പദവിക്കും ചേർന്നതല്ല: പി.എസ്. സഞ്ജീവ്
അഖിൽ മാരാർ മത്സരിക്കുന്നതിനെ കുറിച്ച് ചർച്ച നടന്നിട്ടില്ല; എല്ലാം നേതൃത്വം തീരുമാനിക്കും: രാജി പ്രസാദ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com