"പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട്"; പരാതിയുമായി ഉദ്യോഗാർഥികൾ

പിഎസ്‌സി ഇതുവരെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഉദ്യോഗാർഥികൾ പരാതിയിൽ പറയുന്നു.
"പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട്"; പരാതിയുമായി ഉദ്യോഗാർഥികൾ
Published on: 
Updated on: 

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് പരാതി. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളെ കുറിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതുവരെ മാർക്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ല. 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ ഒഴിവാക്കിയ നടപടി ദുരൂഹമാണെന്നും ആരോപിക്കുന്നു. പണം അടച്ച് അപേക്ഷ നൽകിയിട്ടും പിഎസ്‌സി യാതൊരു നടപടിയും കൈകൊണ്ടില്ല. അതേസമയം, മാർക്ക് ലിസ്റ്റ് പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇടതുഅനുഭാവിയായ ഉദ്യോഗാർഥിക്ക് നിയമന ഉത്തരവ് നൽകിയെന്നും പരാതിയിൽ പറയുന്നു.

News Malayalam 24x7
newsmalayalam.com