പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കാഴ്ച പരിമിതിയുള്ള ഡിവൈഎഫ്ഐ നേതാവിന്റെ മെഡിക്കൽ പരിശോധന നടത്താൻ എസ്ഐടി| BIGGEST

പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതിക്ക് മുമ്പ് യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയെന്നും കണ്ടെത്തൽ
പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കാഴ്ച പരിമിതിയുള്ള ഡിവൈഎഫ്ഐ നേതാവിന്റെ മെഡിക്കൽ പരിശോധന നടത്താൻ എസ്ഐടി| BIGGEST
Published on: 
Updated on: 

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍, കാഴ്ച പരിമിതിയുള്ള കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാവിനെ ഉൾപ്പെടുത്തിയത് പിഎസ്‌സി മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്ന് S.I.T യുടെ പ്രാഥമിക കണ്ടെത്തല്‍. ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കാൻ ഒരുങ്ങുകയാണ് എസ്ഐടി.

കണ്ണൂരിലെ മട്ടന്നൂരിനടുത്തുള്ള പട്ടാനൂരില്‍ ഡിവൈഎഫ്‌ഐയുടെ മേഖലാ വൈസ്പ്രസിഡന്റായ സുവിന്‍ .ജെയ്ക്ക് കാഴ്ച പരിമിതി ഉണ്ടായിരിക്കെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മെഡിക്കല്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതിക്ക് മുന്‍പ് യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നും കണ്ടെത്തലിലുണ്ട്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കാഴ്ച പരിമിതിയുള്ള ഡിവൈഎഫ്ഐ നേതാവിന്റെ മെഡിക്കൽ പരിശോധന നടത്താൻ എസ്ഐടി| BIGGEST
അട്ടപ്പാടിയിലെ ശിശു മരണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്; വിദഗ്ധ സംഘത്തെ നിയോഗിച്ചു

കാഴ്ചപരിമിതിയുള്ള കണ്ണൂരിലെ നേതാവ് സുവിൻ കെയെ യൂണിഫോം തസ്തികയിലെ റാങ്ക് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്ക് ലിസ്റ്റിലാണ് എസ്‌ഐടി അന്വേഷണം നടത്തുക.

പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതിക്ക് മുമ്പ് യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. ഇതേ പരീക്ഷയുടെ ശരിയായ ഒന്‍പത് ഉത്തരങ്ങള്‍ പിഎസ്‌സി റദ്ദ് ചെയ്തു എന്ന ഗുരുതര ആരോപണവും ഇതിനൊപ്പം പുറത്തുവരുന്നുണ്ട്. തെറ്റാണെന്ന് പറഞ്ഞ ഉത്തരങ്ങള്‍ മറ്റൊരു പരീക്ഷയില്‍ പിഎസ്‌സി ശരിയാണെന്ന നിലയില്‍ കണക്കാക്കുകയും ചെയ്തു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും.

News Malayalam 24x7
newsmalayalam.com