ചെയർമാൻ മുട്ടുമടക്കി; പിഎസ്‍സി പരീക്ഷ ക്രമക്കേട് ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

ഒരു വിഭാഗം കമ്മീഷൻ അംഗങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയതോടെ പിഎസ്‍സി ചെയർമാൻ മുട്ടുമടക്കുകയായിരുന്നു.
ചെയർമാൻ മുട്ടുമടക്കി; പിഎസ്‍സി പരീക്ഷ ക്രമക്കേട് 
ആഭ്യന്തര വിജിലൻസ് അന്വേഷിക്കും
Source: Files
Published on
Updated on

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിനെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള പിഎസ്‍സി ചെയർമാൻ്റെ നീക്കം പൊളിഞ്ഞു. അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്‌പിക്ക് തന്നെ കൈമാറാൻ കമ്മീഷൻ യോഗം തീരുമാനിച്ചു. പരീക്ഷ കൺട്രോളർക്ക് അന്വേഷണം കൈമാറിയ ഉത്തരവ് ഉടൻ റദ്ദാക്കും. ഒരുവിഭാഗം കമ്മീഷൻ അംഗങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയതോടെ പിഎസ്‍സി ചെയർമാൻ മുട്ടുമടക്കുകയായിരുന്നു.

ചെയർമാൻ മുട്ടുമടക്കി; പിഎസ്‍സി പരീക്ഷ ക്രമക്കേട് 
ആഭ്യന്തര വിജിലൻസ് അന്വേഷിക്കും
തലപ്പത്തേക്ക് ഇനി ആര്? കെപിസിസി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ്

പരീക്ഷ ക്രമക്കേടിനെ ചൊല്ലി പിഎസ്‌സി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. നിശ്ചയിച്ച അന്വേഷണം അട്ടിമറിച്ച ചെയർമാൻ കമ്മീഷനെ കബളിപ്പിച്ചു എന്ന് അംഗങ്ങൾ ആരോപിച്ചു. ചെയർമൻ്റെ നടപടി പിഎസ്‌സിയെ സംശയത്തിൻ്റെ നിഴലിലാക്കി. പരീക്ഷ കണ്ട്രോളറെ ഏൽപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അംഗങ്ങൾ പറഞ്ഞു. ഇതിനുപിന്നാലെയാണ് അന്വേഷണം ആഭ്യന്തര വിജിലൻസിന് കൈമാറാൻ തീരുമാനം ആയത്.

ചെയർമാൻ മുട്ടുമടക്കി; പിഎസ്‍സി പരീക്ഷ ക്രമക്കേട് 
ആഭ്യന്തര വിജിലൻസ് അന്വേഷിക്കും
പിഎസ്‌സിയെ എങ്ങനെ വിശ്വസിക്കും?
News Malayalam 24x7
newsmalayalam.com