പാലക്കാട്: കാഴ്ചക്കുറവുള്ള കാട്ടാന പിടി 5നെ (ചുരുളിക്കൊമ്പൻ) മയക്കുവെടി വെച്ചു. കണ്ണിന് പരിക്കേറ്റ ആനയ്ക്ക് ആദ്യ മയക്കുവെടി വെച്ചതിന് പിന്നാലെ പ്രാഥമിക ചികിത്സ ആരംഭിച്ചു. ആനയെ ഉടൻ പിടികൂടി പുറത്തേക്ക് കൊണ്ടുവരും
വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ദൗത്യത്തിന് മുത്തങ്ങയിൽ നിന്ന് കുങ്കി ആനകളും എത്തിയിട്ടുണ്ട്. മലമ്പുഴ - കഞ്ചിക്കോട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മയക്കുവെടിവച്ചു പിടികൂടി, ചികിത്സ നൽകുന്നതിനായി കുറെ നാളുകളായി പി.ടി. 5നെ ദൗത്യസംഘം നിരീക്ഷിച്ചു വരികയായിരുന്നു. നേരത്തെ പൈനാപ്പിളിലും പഴങ്ങളിലും മരുന്നുവച്ച് ആനയ്ക്കു ചികിത്സ നൽകിയിരുന്നു.