കൊച്ടി: പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര പ്രവർത്തകയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ വച്ചാണ് രഹസ്യ മൊഴിയെടുക്കുക. ചലച്ചിത്രപ്രവർത്തക നൽകിയ പരാതിയിൽ കേസെടുക്കുന്നതിന് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവം നടന്നെന്ന് പരാതിയിൽപ്പറയുന്ന സമയം തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിൽ പ്രതിയായ പി.ടി. കുഞ്ഞുമുഹമ്മദും ചലച്ചിത്രപ്രവർത്തകയും ഉണ്ടായിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു.
ലഭ്യമായ വിവരങ്ങൾ അടിസ്ഥാന തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.അതേ സമയം, കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഉടൻ കോടതി പരിഗണിക്കും.