കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് നൽകി കബളിപ്പിക്കാൻ ശ്രമിച്ച കേസിൽ കാക്കനാട് സ്വദേശിയെ പോണ്ടിച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ടി.എച്ച്. സിദ്ധിഖിനെയാണ് പോണ്ടിച്ചേരി പൊലീസ് വീട്ടിൽ നിന്നും പിടികൂടിയത്. പോണ്ടിച്ചേരി സർവകലാശാലയുടെ വ്യാജ പ്രൊവിഷണൽ, കൺസോളിഡേറ്റഡ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. പോണ്ടിച്ചേരി സർവകലാശാല നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.