തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണസംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരരെ പിന്തുണച്ച് ആർ. ശ്രീലേഖ. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു ശ്രീലേഖയുടെ പ്രതികരണം. തന്ത്രി കണ്ഠരര് രാജീവരെ 30 വർഷത്തിലേറെയായി അറിയാമെന്നും, അറിഞ്ഞുകൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും തന്ത്രി ചെയ്യില്ലെന്നുമാണ് ശ്രീലേഖ കുറിച്ചത്. വിവാദമായതിന് പിന്നാലെ ശ്രീലേഖ പോസ്റ്റ് പിൻവലിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ശബരിമല തന്ത്രി കണ്ഠരര് രാജീവരെ 30 വർഷത്തിലേറേയായി എനിക്കറിയാം. അദ്ദേഹം അറിഞ്ഞുകൊണ്ട് ഭഗവാൻ അയ്യപ്പനോ ക്ഷേത്രാചാരങ്ങൾക്കോ ദോഷകരമാകുന്ന ഒന്നും ചെയ്യില്ല എന്നുറപ്പാണ്. 100% ഉറപ്പ്... ഈ കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഭക്തജനങ്ങൾ കണ്ണ് തുറന്നൊന്നു കാണാൻ അപേക്ഷിക്കുന്നു! ഇത്ര നാളായല്ലോ? എവിടെയാണ് ഭഗവാന്റെ സ്വർണ്ണം? അത് പോലും പിടിച്ചെടുക്കാതെ ആർക്കു വേണ്ടിയാണ്, ആചാരലംഘനം നടത്തിയെന്ന് പറഞ്ഞുള്ള ഈ അറസ്റ്റ്??