"ഓഫീസ് ഒഴിയണം"; വി.കെ. പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് അറിയിച്ച് ആർ. ശ്രീലേഖ

തനിക്ക് താമസിക്കാൻ ഈ കെട്ടിടമാണ് സൗകര്യമെന്ന് ശ്രീലേഖ പ്രശാന്തിനെ അറിയിച്ചു...
"ഓഫീസ് ഒഴിയണം"; വി.കെ. പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് അറിയിച്ച് ആർ. ശ്രീലേഖ
Source: FB
Published on: 
Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം പിടിച്ചതിന് പിന്നാലെ മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വി.കെ. പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണം എന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. ഫോണിൽ വിളിച്ചാണ് ശ്രീലേഖ ആവശ്യം ഉന്നയിച്ചത്. തനിക്ക് താമസിക്കാൻ ഈ കെട്ടിടമാണ് സൗകര്യമെന്ന് ശ്രീലേഖ പ്രശാന്തിനെ അറിയിച്ചു.

"ഓഫീസ് ഒഴിയണം"; വി.കെ. പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് അറിയിച്ച് ആർ. ശ്രീലേഖ
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രാദേശിക ഭരണവിരുദ്ധ വികാരം; സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തൽ

ഓഫീസ് പ്രവർത്തിക്കുന്നത് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ്. മുൻ കൗൺസിലാണ് ഇത് വാടകയ്ക്ക് നൽകിയത്. എല്‍ഡിഎഫ് ഭരണകാലത്ത് കൗണ്‍സില്‍ വാടക നിശ്ചയിച്ച് നല്‍കിയ കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.