രാഹുൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിൽ? നിർണായക സൂചനകൾ ലഭിച്ചതായി അന്വേഷണ സംഘം
ബലാത്സംഗക്കേസിൽ അതിജീവിത പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവപ്പ് പോളോ കാറിലെന്ന് നിഗമനം.സ്ഥിരമായി കൂടെ ഇല്ലാതിരുന്ന പോളോ കാർ സംഭവത്തിൻ്റെ തലേ ദിവസം പാലക്കാട് എത്തിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. കാർ സ്ഥിരമായി കൂടെയില്ലെന്നും ആരുടേതാണെന്ന് അറിയില്ലെന്നുമാണ് സ്റ്റാഫ് അംഗങ്ങൾ മൊഴി നൽകിയത്.
കാർ സഞ്ചരിച്ച വഴികൾ കേന്ദ്രീകരിച്ച് ഇന്ന് അന്വേഷണം നടത്തും. കേസിൽ നിർണായകമായ സൂചനകൾ ലഭിച്ചെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, രാഹുലിനെ തിരയാൻ കൂടുതൽ സംഘത്തെ നിയോഗിക്കാൻ എഡിജിപി കർശന നിർദേശം നൽകി. എല്ലാ ജില്ലകളിലും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സംഘം രൂപീകരിക്കാനാണ് നിർദേശം. സംശയമുള്ളവരെ ചോദ്യം ചെയ്യാനും സംശയമുള്ളയിടങ്ങളിൽ പരിശോധന നടത്താനും അനുമതി നൽകിയിട്ടുണ്ട്. ബുധനാഴ്ചയ്ക്ക് മുമ്പ് രാഹുലിന് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം. രാഹുലിൻ്റെ കൂട്ടാളി ജോബി ജോസഫിനായും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

