കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ടാണ്ട്. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. വിവിധ നേതാക്കൾ കല്ലറയിൽ പ്രാർഥന അർപ്പിച്ചു. പുതുപ്പള്ളിയിലെ പള്ളിയിൽ ഓർമ കുർബാന ചടങ്ങുകൾ പൂർത്തിയായി. ജനഹൃദയങ്ങളിൽ ജീവിക്കുന്ന ഉമ്മൻ ചാണ്ടിക്കായി സംസ്ഥാനത്ത് ഒട്ടാകെ അനുസ്മരണം സംഘടിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച 12 വീടുകളുടെ താക്കോൽ ദാനം രാഹുൽ ഗാന്ധി നിർവഹിച്ചു. ഉമ്മന്‍ചാണ്ടി തന്റെ ഗുരുവും വഴികാട്ടിയും ആണെന്നും രാഹുല്‍ പറഞ്ഞു.
അനുസ്മരണ പരിപാടിയിൽ ആര്‍.എസ്.എസ്സിനെയും സിപിഎമ്മിനെയും വിമര്‍ശിച്ചുകൊണ്ടും രാഹുൽ ഗാന്ധി രംഗത്തെത്തി. ജനങ്ങളെ പറ്റി ചിന്തയില്ലാത്തവരാണ് ഇരുകൂട്ടര്‍ എന്നും ഇരുപ്രത്യയശാസ്ത്രങ്ങള്‍ക്കും എതിരെ ആശയപരമായി താന്‍ പോരാടുകയാണ്. അവർക്ക് ജനങ്ങളെ പറ്റിയുള്ള ചിന്തയില്ല എന്നുള്ളതാണ് തന്റെ പരാതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ മനുഷ്യ വന്യജീവി സംഘര്‍ഷവും രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വയനാട്ടിലെ മനുഷ്യരുടെ ഉള്ളിലുള്ള ഭയം മനസ്സിലാക്കാന്‍ സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു.
ക്രൂരമായ രാഷ്ട്രീയ ആക്രമണങ്ങള്‍ നേരിട്ട നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും ആ സമയത്തും ഒരാളെ പറ്റിയും അദ്ദേഹം ദേഷ്യപ്പെട്ട് സംസാരിക്കുന്നതായി കേട്ടിട്ടില്ലന്നും രാഹുല്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ എത്തിയ രാഹുല്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ചു.
കെപിസിസി സംഘടിപ്പിച്ച സ്മൃതി സംഗമം പരിപാടിയില്‍ രാഹുലിനെ കൂടാതെ വി.ഡി. സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും മത പുരോഹിതരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന 11 വീടുകളുടെ താക്കോല്‍ദാനവും കേള്‍വിയില്ലാത്ത കുട്ടികള്‍ക്കായുള്ള ശ്രുതി തരംഗം പരിപാടിയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.