അതിജീവിതയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപം: ഫെന്നി നൈനാന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എസ്ഐടി

ഈ മാസം 17ന് ഹാജരാവാൻ ആശ്യപ്പെട്ട് കോടതി രാഹുലിന് നോട്ടീസയച്ചു.
അതിജീവിതയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപം: ഫെന്നി നൈനാന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എസ്ഐടി
Published on
Updated on

തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപത്തിൽ ഫെന്നി നൈനാന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എസ്ഐടി. രാഹുലിനെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ അന്വേഷണ സംഘം ഹർജി സമർപ്പിച്ചു.

അതിജീവിതയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപം: ഫെന്നി നൈനാന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എസ്ഐടി
കേട്ടാലറയ്ക്കുന്ന അശ്ലീല, വർഗീയ കമൻ്റുകൾ, വീണാ ജോർജിനെതിരെ സൈബർ ആക്രമണം; പരാതി നൽകാൻ സിപിഐഎം

രാഹുലിനെ കർശനമായി വിലക്കണമെന്നും, സൈബർ അധിക്ഷേപം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്നും എസ്ഐടി ഹർജിയിൽ ആവശ്യപ്പെട്ടു. ഈ മാസം 17 ന് ഹാജരാവാൻ ആശ്യപ്പെട്ട് കോടതി രാഹുലിന് നോട്ടീസയച്ചു.

കേരളത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടിയാണ് കേസിലെ പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പെണ്‍കുട്ടി പരാതിയിൽ പറഞ്ഞിരുന്നു. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

നാട്ടിലെത്തിയപ്പോള്‍ സ്വകാര്യമായി കാണണമെന്ന് രാഹുല്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ ഒരു ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടിത്തിലിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്തായ ഫെന്നി നൈനാന്‍ ആണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് പരാതിക്കാരിക്ക് സൈബർ ആക്രമണം നേരിടേണ്ടിവന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com