ഒളിവ് ജീവിതത്തിന് വിരാമം; വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ; ഹോട്ടലിലും രാഹുൽ ഷോ

ഇനി കോടതി തീരുമാനിക്കും, സത്യം ജയിക്കുമെന്നും രാഹുൽ പ്രതികരിച്ചു...
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽSource: News Malayalam 24x7
Published on
Updated on

പാലക്കാട്: ബലാത്സംഗ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തി. പതിനഞ്ച് ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ പുറത്തുവരുന്നത്. കുന്നത്തൂർമേട് ബൂത്തിലെത്തയാണ് രാഹുൽ വോട്ട് രേഖപ്പെടുത്തിയത്.

എനിക്ക് പറയാനുള്ളത് കോടതിക്ക് മുന്നിലുണ്ടെന്ന് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി കോടതി തീരുമാനിക്കും, സത്യം ജയിക്കുമെന്നും രാഹുൽ പ്രതികരിച്ചു. എംഎൽഎ വാഹനത്തിലാണ് വോട്ട് ചെയ്യാൻ രാഹുലെത്തിയത്.

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുല്‍ ഈശ്വര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

അതേസമയം, രാഹുലിനെതിരെ വലിയ പ്രതിഷേധം പോളിങ് ബൂത്തിന് പുറത്തുണ്ടായി. വോട്ട് ചെയ്യാൻ എത്തിയ രാഹുലിന് നേരിടേണ്ടി വന്നത് യുവജന സംഘടനകളുടെ കനത്ത പ്രതിഷേധമാണ്. കാലൻ കോഴിയെ പാലക്കാടിന് വേണ്ടെന്ന പോസ്റ്റർ രാഹുലിൻ്റെ കാറിൽ പതിച്ചു. കൂവി വിളിച്ചും പോസ്റ്ററുകളേന്തിയുമാണ് നിരവധി പേർ പോളിങ് ബൂത്തിന് പുറത്ത് പ്രതിഷേധിച്ചത്.

വോട്ട് ചെയ്തതിന് പിന്നാലെ എംഎൽഎ ഓഫീസിലെത്തി രാഹുൽ. നഗരത്തിലെ ഹോട്ടലിലും രാഹുൽ ഷോ തുടർന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മാധ്യമ മധ്യേ ഇരുന്ന് ചായയും പരിപ്പുവടയും കഴിച്ചായിരുന്നു രാഹുലിൻ്റെ ഷോ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com